Thursday, July 14, 2011

Vidyarangam kalasahitya vedi Inauguration

സോദാഹരണം കഥകളി; കൗതുകംപൂണ്ട് വിദ്യാര്‍ഥികള്‍
Posted on: 15 Jul 2011




രാജാക്കാട്:നളനും ദമയന്തിയും ഹംസവും തോഴിയും വേദിയില്‍ നിറഞ്ഞാടിയപ്പോള്‍ എന്‍.ആര്‍. സിറ്റി എസ്.എന്‍.വി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവമായി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഇതുവരെ വായിച്ചും കേട്ടും മാത്രം അറിഞ്ഞിരുന്ന കഥകളി നേരില്‍ക്കണ്ട് ആസ്വദിക്കാന്‍ ഒമ്പത്, പത്ത് ക്ലാസ്സുകളിലെ 750 ഓളം കുട്ടികള്‍ക്ക് അവസരം ലഭിച്ചത്.

അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിലെ ഡോ. പി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് 10-ാം ക്ലാസ്സ് മലയാള പാഠഭാഗത്തിലെ നളചരിതം ഒന്നാംദിവസം ആട്ടക്കഥ അരങ്ങില്‍ അവതരിപ്പിച്ചത്. കഥകളിയിലെ സാങ്കേതികാംശങ്ങള്‍ പരിചയപ്പെടുത്തിയ ശേഷമായിരുന്നു ആട്ടം. സ്‌കൂള്‍മാനേജര്‍ കെ.ആര്‍. വിജയന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ആര്‍.രത്‌നമ്മ, പി.ടി.എ. പ്രസിഡന്റ് പി.വി.ശിവന്‍, വിദ്യാരംഗം കണ്‍വീനര്‍ കെ.ബി.ഷൈനി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.
























KATHAKALI TEAM

1 comment: