Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, June 25, 2010

പ്രകൃതീ നീയൊരു വിശ്വസ്വരൂപം



സൂര്യ കിരണങ്ങള്‍  മെല്ലെത്തഴുകുമ്പോള്‍
പുല്‍ക്കൊടിത്തുമ്പിന്റെ   ഓരങ്ങളില്‍ 
ഒരുകൊച്ചുമഞ്ഞുതുള്ളി തന്‍ തിളക്കം
അറിയാതെയെന്‍ മനസ്സില്‍ അലിഞ്ഞു ചേര്‍ന്നു

മുത്തങ്ങ പുല്ലിന്റെ കൈ കുടന്നയില്‍ 
തിളങ്ങി വാര്‍ മഞ്ഞുത്തുള്ളികള്‍ 
പ്രകൃതീ നീയൊരു വിശ്വസ്വരൂപം
മഴയുടെ സംഗീതം കാതില്‍ മുഴങ്ങി
മനസ്സിന്റെ ചെപ്പില്‍ മായാതെ നിന്നു. 

                                       ദേവിക ദിലീപ്    8A